ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി വിദ്യാര്‍ത്ഥികള്‍. ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത എഐ ഷീല്‍ഡ്വെയര്‍ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് ശ്രദ്ധ നേടുന്നത്.
കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് ഫിഷിംഗ് പ്രൊട്ടക്ഷന്‍ ആപ്പാണ് എഐ ഷീല്‍ഡ്വെയര്‍. പാസ്വേഡുകള്‍, ബാങ്കിംഗ് വിവരങ്ങള്‍, മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫിഷിംഗ് പോലുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ജിമെയില്‍, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ ലിങ്കുകളെ എളുപ്പത്തില്‍ കണ്ടെത്തി തടയാന്‍ എഐ ഷീല്‍ഡ്വെയറിന് സാധിക്കും. തട്ടിപ്പുകളില്‍ ഇരയാകുന്നതിന് മുന്‍പ് അവ കണ്ടെത്താനും ഒഴിവാക്കാനും എഐ ഷീല്‍ഡ്വെയര്‍ ഉപയോക്താക്കളെ സഹായിക്കുമെന്നും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അജിത് പ്രഭു പറഞ്ഞു.