Share this Article
Union Budget
മഴയത്ത് തുണി എടുക്കാനായി കുടചൂടി പുറത്തിറങ്ങി; ഗൃഹനാഥ മിന്നലേറ്റ് മരിച്ചു; നേത്രദാനം നടത്തി
വെബ് ടീം
posted on 13-03-2025
1 min read
LIGHTENING

കൊച്ചി: മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം. വേനല്‍മഴ പെയ്തപ്പോള്‍ തുണി എടുക്കാനായി കുടചൂടി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. നേത്രദാനം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories