ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമം. കാലിന് പരിക്കേറ്റ കടുവ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കടുവയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ മയക്കുവെടി വെച്ച് പിടികൂടാനാകില്ലെന്ന് വെറ്റിനറി ഡോക്ടർമാർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. കടുവയെ പിടികൂടാൻ സ്ഥാപിച്ചിട്ടുള്ള കൂടിന് 300 മീറ്റർ അടുത്താണ് കടുവയുള്ളത്.