ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലു തേച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അട്ടപ്പാടി ജല്ലിപ്പാറ സ്വദേശി ലിതിന്‍ - ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസാണ് മരിച്ചത്.തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി 22 നാണ് കുട്ടി അബദ്ധത്തിൽ എലിവിഷം കഴിച്ചത്. പേസ്റ്റാണെന്ന് കരുതി കുട്ടി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു എന്നാണ് വിവരം.
ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരണം.എലിവിഷം കഴിച്ചതിന് പിന്നാലെ കുട്ടിയെ കോട്ടത്തറയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ ജല്ലിപ്പാറ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.