ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്ക് വെടി വയ്ക്കാനുള്ള ദൗത്യം ഇന്നും പുനരാരംഭിക്കും. പിടികൂടിയ ശേഷം തേക്കടിയില്‍ എത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം. കാലിന് ഗുരുതരമായി പരിക്കേറ്റ കടുവ നിലവിൽ കൂട് വച്ചിരിക്കുന്ന ഭാഗത്ത് നിന്ന് 300 മീറ്റർ അടുത്തുതന്നെയാണ് ഉള്ളത്. പ്രദേശത്ത് വനംവകുപ്പ് സംഘം നീരീക്ഷണം തുടരുകയാണ്.