ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു.കഴിഞ്ഞ ദിവസം ഗ്രാമ്പിയിലെ ജനവാസമേഖലയില്‍ ഭീതി വിതച്ച കടുവയെയാണ് മയക്കുവെടി വെച്ചത്. കടുവയെ ചികിത്സക്കായി കൊണ്ടുപോകും..
'അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറു മാസം'
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറു മാസമായെന്നാണ് പൊലീസ് കണ്ടെത്തല്‍. വില്‍പ്പനയ്ക്കായി അനുരാജ് വാങ്ങിയത് നാലുകിലോ കഞ്ചാവെന്നും പൊലീസിന് മൊഴി നല്‍കി. കഞ്ചാവ് വാങ്ങുന്നതിന് 16000 രൂപ ഗൂഗിള്‍ പേ വഴിയും ബാക്കി തുക നേരിട്ടും കൈമാറിയെന്ന് പൊലീസ്.