കുരുമുളക് മോഷണക്കേസിലെ പ്രതികളെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി അടയ്ക്കപാറ മാത്യുവിന്റെ വീട്ടിൽ നിന്ന് കുരുമുളക് മോഷ്ടിച്ച വെൺമണി വരിക്കു മുത്തൻ സ്വദേശികളായ ഡോൺ സണ്ണി, അരുൺ മാത്യു, അഖിൽ എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്.കുരുമുളക് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലിസ് കസ്റ്റഡിയിൽ എടുത്തു .
കഞ്ഞിക്കുഴി അടയ്ക്കാപ്പാറ മാത്യുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷ്ടിച്ച് വിറ്റ പ്രതികളെ ആണ് കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തത്.വെൺമണി വരിക്ക മുത്തൻ സ്വദേശി വടശേരി വീട്ടിൽ ഡോൺ സണ്ണി,വെൺമണി പാലപ്ലാവ് സ്വദേശി നടുവത്ത് വീട്ടിൽ അരുൺ മാത്യു,പുറക്കാട്ട് വീട്ടിൽഅഖിൽ എന്നിവരെ ആണ് കഞ്ഞിക്കുഴി പൊലിസ്അറസ്റ്റ് ചെയ്തത്.കുരുമുളക് കടത്താൻ ഉപയോഗിച്ച ഓട്ടോ റിക്ഷാ യും പൊലിസ് കസ്റ്റഡിയിൽ എടുത്തു.
പ്രതികൾ കുരുമുളക് വിറ്റ കടകളിൽ കൊണ്ടുവന്ന് തെളിവ് എടുപ്പ് നടത്തി. കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ അനുപ് ,ജി.യുടെ നിർദേശപ്രകാരം
എസ്. ഐ .മാരായ സുനിൽ ജോർജ്, താജുദീൻ, എസ്.സി.പി.ഒ.ജീബി.പി.കെ.ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികൾ നിരവധി ക്രമിനൽ കേസിലെ പ്രതികൾ ആണ് .കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.