കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി നോബി ലൂക്കോസിന്‌റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28 നാണ് പാറോലിക്കല്‍ സ്വദേശി ഷൈനി മക്കളായ അലീനയ്ക്കും ഇവാനയ്ക്കുമൊപ്പം ട്രയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്.