ഇടുക്കി മൂന്നാറില്‍ കാലിന് പരുക്കേറ്റ നിലയില്‍ കാണപ്പെട്ട ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കാതെ വനം വകുപ്പ്. കല്ലാര്‍ മാലിന്യപ്ലാന്റില്‍ മറ്റൊരു ആനകുട്ടിയ്ക് ഒപ്പം എത്തിയ ആന മുടന്തിയാണ് നടക്കുന്നത്. ആന പൂര്‍ണ്ണ ആരോഗ്യവാനെന്ന് കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഫെബ്രുവരി ആദ്യ വാരമാണ് പടയപ്പയുമായുള്ള ഏറ്റുമുട്ടലിൽ ഒറ്റകൊമ്പന് പരുക്കേറ്റത്. ഇടതു വശത്തെ മുൻകാലിൽ ആഴത്തിൽ മുറിവ് എൽക്കുകയായിരുന്നു. തുടർന്ന് അസി വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു.
കാലിൽ 40 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള മുറിവാണ് ഉള്ളതെന്നും മുറിവ് ഉണങ്ങി തുടങ്ങിയെന്നുമായിരുന്നു വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. സഞ്ചരിയ്ക്കുന്നതിന് ബുദ്ധിമുട്ട് ഇല്ലെന്നുമായിരുന്നു വിദഗ്ധ സമിതി വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം കല്ലാറിൽ എത്തിയ ആന മുടന്തിയാണ് നടക്കുന്നത്.