കോട്ടയം മുണ്ടക്കയം ടൗണില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍. പുലര്‍ച്ചെ മുണ്ടക്കയം പൈങ്ങനായില്‍ സ്‌കൂളിന് സമീപം ദേശീയപാത മുറിച്ച് കടന്നുപോകുന്ന പുലിയേയാണ് പ്രദേശവാസികള്‍ കണ്ടത്. സ്ഥലത്തുനിന്ന് പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാലൂര്‍ക്കാവിന് സമീപം പുലിയുടെ ആക്രമണത്തില്‍ നായക്ക് പരിക്കേറ്റിരുന്നു. ഇതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. വനം വകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ തെരച്ചില്‍ തുടരുന്നു.