ജനവാസമേഖലയില്‍ കൊക്കോമരത്തില്‍ കയറിക്കൂടിയ രാജവെമ്പാലയെ പിടികൂടി ഉള്‍വനത്തില്‍ തുറന്നു വിട്ടു. ഇടുക്കി മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആനക്കുളം സെക്ഷന്‍ പരിധിയില്‍ വരുന്ന ശേവല്‍കുടി ട്രൈബല്‍ സെറ്റില്‍മെന്റിലായിരുന്നു രാജവെമ്പാലയെ കണ്ടത്. പ്രദേശവാസികള്‍ വിവരമറിയിച്ചതോടെ രാജവെമ്പാലയെ പിടികൂടി നീക്കി.
മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആനക്കുളം സെക്ഷന്‍ പരിധിയില്‍ വരുന്ന ശേവല്‍കുടി ട്രൈബല്‍ സെറ്റില്‍മെന്റിലായിരുന്നു പ്രദേശവാസിയുടെ വീടിനു മുമ്പിലുള്ള കൊക്കോ മരത്തില്‍ രാജവെമ്പാല കയറിക്കൂടിയത്.
12 അടി നീളവും ഏകദേശം 15 കിലോ തൂക്കവും ഉള്ള അഞ്ചു വയസ്സില്‍ അധികം പ്രായം കണക്കാക്കുന്ന പെണ്‍ രാജവെമ്പാലയെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും സ്നേക് റെസ്‌ക്യൂവറും ആയ പി .എസ്. മധുകുമാറിന്റെയും, കടലാര്‍ ആര്‍.ആര്‍. ടി ടീമിന്റെയും നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു.
രാജവെമ്പാല കൊക്കോ മരത്തില്‍ കയറി കൂടിയതോടെ വ്യാഴാഴിച്ച ഉച്ചമുതല്‍ ട്രൈബല്‍ കോളനി നിവാസികള്‍ ഭയപ്പാടിലായിരുന്നു. പാമ്പിനെ പിടികൂടി നീക്കിയതോടെ ഇവരുടെ ഭീതി ഒഴിഞ്ഞു.