ഇരിട്ടി: കണ്ണൂരിൽ ബസ്സിൽ വെടിയുണ്ട കടത്താൻ ശ്രമം നടന്നതായി റിപ്പോർട്ട്. ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 150 തിരകൾ എക്സൈസ് പിടികൂടി.
വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സിലാണ് വെടിയുണ്ട കണ്ടെത്തിയത്. ലഗേജ് ബെർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ആരാണ് കൊണ്ടുവന്നതടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുന്നു . യാത്രക്കാരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധിച്ചു.