കൊച്ചി: ഷെയർ ട്രേഡിങ് വഴി റിട്ട. ജഡ്ജിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. കണ്ണൂർ, കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയാണ് കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബറിലാണ് തൃപ്പൂണിത്തുറ സ്വദേശിയായ റിട്ട. ജഡ്ജിയെ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി തട്ടിപ്പിനിരയാകുന്നത്.സമൂഹമാധ്യമത്തിൽ അയന ജോസഫ്, വർഷ സിങ് എന്നി പേരുകളിൽ പറഞ്ഞ് പരിചയപ്പെടുത്തിയ രണ്ട് പേരാണ് ജഡ്ജിയെ കുരുക്കിലാക്കിയത്.
ഷെയർ ട്രേഡിങിൽ പണം നിക്ഷേപിച്ചാൽ 850 ശതമാനം ലാഭവിഹിതമായിരുന്നു ജഡ്ജിയ്ക്ക് നൽകിയ വാഗ്ദാനം. 90 ലക്ഷം രൂപയോളമാണ് ജഡ്ജിയ്ക്ക് നഷ്ടപ്പെട്ടത്.താൻ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കംബോഡിയയില്‍ ഇരുന്ന് സ്ത്രീകളുടെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുറന്നായിരുന്നു തട്ടിപ്പെന്ന് സൈബര്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി.തട്ടിയെടുത്ത പണം പോയ വഴികള്‍ തെരഞ്ഞുള്ള അന്വേഷണമാണ് യുവാക്കളില്‍ എത്തിയത്.
കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാ, കോഴിക്കോട് സ്വദേശികളായ എന്‍. മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്.ഇവരുടെ അക്കൗണ്ടുകളിലെത്തിയ പണം പിന്‍വലിച്ച് ക്രിപ്റ്റോ ഇടപാടുകള്‍ക്കായി കൈമാറിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.തട്ടിയെടുത്ത പണം പോയ വഴികള്‍ തെരഞ്ഞുള്ള അന്വേഷണമാണ് യുവാക്കളില്‍ എത്തിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാ, കോഴിക്കോട് സ്വദേശികളായ എന്‍. മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്.ഇവരുടെ അക്കൗണ്ടുകളിലെത്തിയ പണം പിന്‍വലിച്ച് ക്രിപ്റ്റോ ഇടപാടുകള്‍ക്കായി കൈമാറിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.