ആലപ്പുഴയില്‍ രണ്ടു കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കേസില്‍ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താനാണ് അറസ്റ്റിലായത്. ചെന്നൈയിലെ എന്നൂരില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. മലേഷ്യയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സുല്‍ത്താനാണെന്ന് എക്‌സൈസ് അറിയിച്ചു.
തായ് ലാൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തസ്ലിമ പിടിയിലായ ദിവസം സുല്‍ത്താനും ആലപ്പുഴയില്‍ എത്തിയിരുന്നു. എന്നാല്‍ കേസില്‍ പങ്കില്ലെന്ന തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുല്‍ത്താനാണ് വിദേശത്ത് നിന്ന് കഞ്ചാവ് കടത്തിയിരുന്നതെന്ന് കണ്ടെത്തിയത്.