പാലക്കാട്: കുളപ്പുള്ളിയിലെ സിഐടിയു തൊഴിൽ ത൪ക്കത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ ഹ൪ത്താൽ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രകാശ് സ്റ്റീൽസ് ആൻ്റ് സിമൻ്റസിലെ CITU തൊഴിൽ തർക്കത്തിൽ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് പ്രഖ്യാപനം.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്.
പ്രകാശ് സ്റ്റീല്‍സ് ഉടമയും ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിയുമായ ജയപ്രകാശ് തന്റെ സ്ഥാപനത്തില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്ഥാപനത്തിനു മുമ്പില്‍ ഷെഡ് കെട്ടി സി ഐ ടി യു തൊഴിലാളികള്‍ സമരം ആരംഭിച്ചു.
കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് ഓപറേറ്റര്‍മാര്‍ മതിയെന്നാണ് ജയപ്രകാശ് പറയുന്നത്. എന്നാല്‍ ചാക്ക് കയറ്റാനും ഇറക്കാനും കൂടുതല്‍ തൊഴിലാളികള്‍ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴില്‍ നിഷേധമാണെന്നും സി ഐ ടി യു ആരോപിക്കുന്നു. യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ തൊഴിലാളികള്‍ വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സി ഐ ടി യു പുറത്തുവിട്ടു. എന്നാലിത് ട്രയല്‍ റണ്‍ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. തുടര്‍ന്ന് രണ്ടുപേര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തൊഴിലുടമയും പുറത്തുവിട്ടു.മൂന്ന് മാസം മുമ്പാണ് ജയപ്രകാശ് സ്ഥാപനത്തില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്.