തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമാ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ റെയ്ഡ്. പരിശോധനയിൽ കഞ്ചാവ് കണ്ടെടുത്തു. ഫൈറ്റർ മഹേശ്വനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പൊലീസിന്റെ റെയ്ഡ്.
ബേബി ഗേൾ എന്ന സിനിമയുടെ അണിയറപ്രവർത്തകർ താമസിക്കുന്ന ഹോട്ടലിലാണ് സ്പെഷ്യൽ സ്ക്വാഡ് റെയ്ഡ് നടത്തിയത്. ഫൈറ്റർ താമസിക്കുന്ന മുറിയിൽ ഡിക്ഷ്ണറിയുടെ രൂപത്തിലുള്ള പെട്ടിക്കുള്ളിലായിരുന്നു കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ച തമിഴ്നാട് സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്.