ആലപ്പുഴയില്‍ രണ്ടു കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായ ചെന്നൈ സ്വദേശി സുല്‍ത്താനെ ഇന്ന് ആലപ്പുഴയില്‍ എത്തിക്കും. കേസില്‍ നേരത്തെ പിടിയിലായ സുല്‍ത്താന്റെ ഭാര്യ തസ്ലിമയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എക്‌സൈസ് തീരുമാനം. ഇന്നലെയാണ് സുല്‍ത്താനെ ചെന്നൈയിലെ എന്നൂരില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. മലേഷ്യയില്‍ നിന്ന് ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.