കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് റാഗിംഗ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമുവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍രാജ്, വിവേക് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തെ പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.