കണ്ണൂര്‍ മീന്‍കുന്നില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. മീന്‍കുന്ന് സ്വദേശി ഭാമ മക്കളായ പതിനാലുകാരന്‍ ശിവനന്ദ് പതിനൊന്നുകാരന്‍ അശ്വന്ത് എന്നിവരാണ് മരിച്ചത്. രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ മൂവരെയും കാണാത്തതിനെ തുടര്‍ന്ന് നത്തിയ തിരച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.