മലപ്പുറത്ത് വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. ആൾതാമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്തിപ്പെറ്റ സ്വദേശി ഫാത്തിമയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം.