കൊല്ലം:ഗവ. മുൻ പ്ലീഡർ പി.ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു. സീനിയർ ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്. പാനായിക്കുളം ഉൾപ്പടെയുള്ള എൻഐഎ കേസുകളിൽ പ്രോസിക്യൂട്ടർ ആയിരുന്നു.എറണാകുളം പിറവം സ്വദേശിയാണ് അഡ്വക്കേറ്റ് പി.ജി മനു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.