തൃശ്ശൂര്‍ വടക്കേക്കാട് നാലാംകല്ലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.നാലാംകല്ല് തിരുവളയന്നൂർ സ്വദേശിനി 56 വയസ്സുള്ള പത്മാവതി ആണ് മരിച്ചത്.അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിക്കും പരിക്കേറ്റു.
ഇന്ന് രാവിലെ ആയിരുന്നു അപകടം. വടക്കേകാട് നാലാംകല്ലില്‍ റോഡ്മുറിഞ്ഞു കടക്കുകയായിരുന്ന പത്മാവതിയെ നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി വടക്കേകാട് കല്ലിങ്ങൽ സ്വദേശിനി 29 വയസ്സുള്ള ഹബീജിനും പരിക്കേറ്റു.
പരിക്കേറ്റ ഇരുവരേയും വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്ക് പറ്റിയ പത്മാവതിയെ തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനേടെയാണ് മരണം സംഭവിച്ചത്.