Share this Article
Union Budget
'കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല, ബാറ്റ് വീശാൻ ഞാനുമുണ്ടാവും'; കുട്ടികളോട് കളക്ടർ
വെബ് ടീം
23 hours 25 Minutes Ago
1 min read
COLLECTOR

പത്തനംതിട്ട: അവധിക്കാലത്ത് കുട്ടികളോട് ക്രിക്കറ്റ് കളിക്കാൻ ആഹ്വാനം ചെയ്ത് പത്തനംതിട്ട കളക്ടർ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളക്കപ്പെടാതെ കളിക്കളങ്ങൾ ഉപയോഗപ്പെടുത്താമെന്നും കലക്ടർ പ്രേം കൃഷ്ണൻ ഫെയിസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ എത്തുമെന്നും അദ്ദേഹം വാക്ക് നൽകുന്നുണ്ട്. കണ്ടം ക്രിക്കറ്റ് എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.'യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ്‌ സെക്ഷനിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും'-കളക്ടർ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

കളക്ടറുടെ പോസ്റ്റ്:

പ്രിയവിദ്യാർത്ഥികളെ,

വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേർന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോ‌റും സിക്സിറും പറത്തി വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ നമ്മുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ്‌ സെക്ഷനിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേർത്തു വെയ്ക്കാൻ ആവേശത്തെ പുറത്തെടുക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories