Share this Article
Union Budget
കാരികുളത്ത് ഭീതിപരത്തി കൂട്ടം തെറ്റിയെത്തിയ കാട്ടാന
wild elephant

തൃശൂർ പാലപ്പിള്ളി കാരികുളത്ത് കൂട്ടം തെറ്റിയെത്തിയ കാട്ടാന ഭീതിപരത്തി. ചൊക്കന റോഡിൽ കാരികുളം ഡിസ്പെൻസറിക്ക് സമീപത്തെ തെങ്ങിൻ തോട്ടത്തിലാണ് ആനയിറങ്ങിയത്. റോഡിനോട് ചേർന്നുള്ള പറമ്പിൽ മണിക്കൂറുകളോളമാണ് ആന നിലയുറപ്പിച്ചത്. വനപാലകരും നാട്ടുകാരും ചേർന്നാണ് ആനയെ കാടുകയറ്റിയത്. ജനവാസ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ നാട്ടിലിറങ്ങുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories