ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ഡിജിപിക്ക് പരാതി നൽകാൻ പെൺകുട്ടിയുടെ കുടുംബം. പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകുന്നത്. മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം മരണത്തില്‍ സഹപ്രവര്‍ത്തകനായ ഐ.ബി.ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിരിച്ചു വിട്ടത്. അതേസമയം ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. സുകാത്തിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.