മലപ്പുറം പൊന്നാനിയില്‍ മൂന്ന് ആണ്‍കുട്ടികളെ കാണാതായതായതായി പരാതി. പൊന്നാനി സ്വദേശികളായ ഷാനിഫ്, കുഞ്ഞുമോന്‍, റംനാസ് എന്നിവരെയാണ് കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ കാണാതായത്. കുട്ടികള്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പൊന്നാനി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.