Share this Article
കേരളത്തോട് മുൻജന്മ ബന്ധം; കുമ്പളങ്ങിയില്‍ അവധിക്കാലമാഘോഷിച്ച് തപ്‌സി പന്നു
വെബ് ടീം
posted on 10-01-2024
1 min read
ACTRESS TAPSI PANNU HOLIDAY VISIT TO KERALA

ബോളീവുഡ് സൂപ്പര്‍താരം തപ്‌സി പന്നു  അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തി. നടിയുടെ സുഹൃത്തും ബാഡ്മിന്റണ്‍ താരവുമായ മാത്യാസ് ബോ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും തപ്‌സിയോടൊപ്പം ഈ യാത്രയിലുണ്ട്.

കേരള യാത്രയുടെ വിശേഷങ്ങള്‍ തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൂടിയായിരുന്നു തപ്‌സി കേരളത്തിലെത്തിയത്. കേരളത്തോട് ഒരു മുന്‍ജന്മ ബന്ധമാണെന്ന കുറിപ്പോടെയാണ് തപ്‌സി യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്‍വിളക്കുകള്‍ കത്തിക്കുന്നതും വള്ളയാത്രയും കൈത്തറിശാല സന്ദര്‍ശനവുമൊക്കെയായി കേരളത്തിന്റ ഹൃദയത്തെ അടുത്തറിയുകയാണ് താരം. കുമ്പളങ്ങിയിലെ 'അമ്മ' റിസോര്‍ട്ടിലായിരുന്നു തപ്‌സിയുടെ താമസം.

തപ്‌സി പന്നുവിന്റെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

വാഴയിലയില്‍ സദ്യ കഴിക്കുന്നതും കായലില്‍ ബോട്ടില്‍ ചുറ്റുന്നതും കഥകളി ആസ്വദിക്കുന്നതുമെല്ലാം തപ്‌സി പങ്കുവെച്ച വീഡിയോയിലുണ്ട്. തപ്‌സിയുടെ ആരാധകര്‍ ആവേശത്തോടെയാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുള്ളത്. നിരവധി തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുള്ള തപ്‌സി മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ ഡബിള്‍സിലും അഭിനയിച്ചിട്ടുണ്ട്. ഷാറൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് തപ്‌സിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories