ഇടുക്കി കമ്പംമെട്ടിനു സമീപം മന്തിപ്പാറയിലെ തമിഴ്നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.മന്തിപ്പാറ ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ പി വി എബ്രഹാമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് ഇദ്ദേഹം. മൃതദേഹത്തിലെ കണ്ണട, ബെൽറ്റ് എന്നിവ കണ്ട് എബ്രഹാമിൻ്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അതേസമയം, തേനി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.