Share this Article
പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു
വെബ് ടീം
posted on 17-01-2024
1 min read
child-missing-after-being-swept-away-river-pooppara

ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട്  കാണാതായ കുട്ടി മരിച്ചു. പൂപ്പാറ മൂലത്തറ ഭാഗത്ത് പന്നിയാര്‍ പുഴയിലാണ് കുട്ടിയെ കാണാതായത്. രണ്ടര വയസുള്ള മിത്രനാണ് മരിച്ചത്.തേനി സ്വദേശികളായ കണ്ണൻ- ഭുവനേശ്വരി ദമ്പതികളുടെ ഇളയ മകൻ മിത്രൻ ആണ് മരിച്ചത്. പൊങ്കൽ ആഘോഷിക്കാൻ അമ്മ ഭുവനേശ്വരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

ഉച്ചയ്‌ക്ക് 2.45ഓടെയാണ് അപകടം. സഹോദരനൊപ്പം പന്നിയാർ പുഴയ്‌ക്കരികിലെത്തിയ മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരിയോടു പറയാനായി സഹോദരൻ വീട്ടിലേക്ക് ഓടിയതിന് പിന്നാലെ ഒഴുക്കിൽ പെട്ടു.  

നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ 100 മീറ്റർ അകലെ പുഴയിലുള്ള മരക്കുറ്റിയിൽ തങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മിത്രന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories