കണ്ണൂർ; രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കൾ ഉള്ള കമ്പനികളുടെ പട്ടികയില്‍ കേരളവിഷൻ ആദ്യ പത്തില്‍ എത്തിയതിന്‍റെ ആഘോഷപരിപാടികള്‍ കണ്ണൂരില്‍ നടന്നു. എട്ടാംസ്ഥാനത്തേക്കാണ് കേരളവിഷന്‍ ഉയര്‍ന്നത്. ഇതോടനുബന്ധിച്ച് ഹോട്ടല്‍ ബിനാലെ ഇന്‍റര്‍നാഷണലില്‍ സംഘടിപ്പിച്ച ഗ്രേറ്റ് അച്ചീവ്മെന്‍റ് സെലിബ്രേഷന്‍റെ സൗത്ത് സോണ്‍ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
കേരളവിഷൻ ന്യൂസ് എംഡി പ്രിജേഷ് ആച്ചാണ്ടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യ്തു. കേരളവിഷൻ ഓപ്പറേറ്റഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വി വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെസിസിഎൽ ഡയറക്ടർ ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞു. കെസിസിഎൽ ഡയക്ടർ അനില്‍ മംഗലത്ത്, ഡിബിസിയുടെ മാനേജിങ് പാർട്ണർ വിശാല്‍ കർത്ത, കാസർകോട് ജില്ല സെക്രട്ടറി ഹരീഷ് പി, കണ്ണൂർ ജില്ലാ സെക്രട്ടറി രജീഷ് എംആര്‍, വയനാട് ജില്ലാ സെക്രട്ടറി അഷറഫ്, ഏലിയാസ് വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു. കെസിസിഎൽ ഡയറക്ടർ അബ്ദുള്ള നന്ദി പറഞ്ഞു.