കോഴിക്കോട് മുക്കം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥനും അമ്മയും മരിച്ച നിലയിൽ. ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മ ശാന്തയെയും (65) ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജു തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു.
രോഗിയായ ശാന്ത കിടപ്പിലായിരുന്നു. ഷിംജു അവിവാഹിതനാണ്. ഇന്നലെയും ഷിംജു ജോലിക്കെത്തിയിരുന്നു.