കൊല്ലം: കോർപ്പറേറ്റ് കമ്പനികളുടെ കടന്നുകയറ്റത്തെ തടഞ്ഞുനിർത്തി സാധാരണക്കാരിലേക്ക് സേവനം എത്തിക്കുന്നതിൽ കേരളവിഷൻ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. കൊല്ലത്ത് കേരളവിഷൻ ജില്ല ഡിസ്ട്രിബ്യൂഷൻ കമ്പനിയായ സൗത്ത് വോയിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വെച്ച് ജില്ലാ ചാനലിന്റെ ഉദ്ഘാടനം നടന്നു.
കുണ്ടറ പവിത്രം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളവിഷൻ ജില്ലാ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ സൗത്ത് വോയിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
ഓപ്പറേറ്റർമാർക്ക് ജില്ലയിൽ ഒരു ചാനൽ എന്ന ആശയം മുന്നോട്ടുവച്ച് ആരംഭിച്ച സൗത്ത് വിഷൻ ചാനലിന്റെ ഉദ്ഘാടനം സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിക്കും ജില്ലാ വാർത്തയുടെ ഉദ്ഘാടനം കേരളവിഷൻ ന്യൂസ് മാനേജിങ് ഡയറക്ടർ പ്രിജേഷ് അച്ചാണ്ടിയും നിർവഹിച്ചു.
കേരളവിഷൻ ബ്രോഡ്ബാൻഡ് ഗ്രേറ്റ് സക്സസ് സെലിബ്രേഷൻ കേക്ക് മുറിച്ചുകൊണ്ട്.കെ.സി.സി.എൽ.ചെയർമാൻ കെ.ഗോവിന്ദൻ നിർവഹിച്ചു.
സിഒഎ ജനറൽ സെക്രട്ടറി കെ വി രാജൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ മുഖ്യ അതിഥിയായിരുന്നു
സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ സി. ഒ. എ. ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സിഒഎ സംസ്ഥാന സെക്രട്ടറിമാരായ നിസാർ കോയ പറമ്പിൽ, P. B.സുരേഷ് എന്നിവർ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
സി ഒ എ ട്രഷറർ സിബി.പി.എസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ് ജ്യോതികുമാർ, കെ സി സി എൽ ഡയറക്ടർ ബിനു ഭരതൻ എന്നിവർ സപ്പോർടിങ് കമ്പനികളെ ചടങ്ങിൽ വച്ച് ആദരിച്ചു.ഇളമ്പള്ളൂർ ക്ഷേത്ര ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ്.ബി. ശങ്കരനാരായണപിള്ള ആശംസകൾ അർപ്പിച്ചു.
സൗത്ത് വോയിസ് ചെയർമാൻ കുര്യാക്കോസ് വൈദ്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിനു ശിവദാസ് സ്വാഗതവും ഫിനാൻസ് കൺവീനർ താജ് ഗോപാൽ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് സിനിമ സീരിയൽ താരങ്ങൾ അണിനിരന്ന താരനിശയും നടന്നു.