Share this Article
ആശുപത്രിയില്‍ നിന്ന് ഭർത്താവിനൊപ്പം ബൈക്കില്‍ മടങ്ങവെ വീട്ടമ്മ തളര്‍ന്നുവീണു മരിച്ചു
വെബ് ടീം
posted on 09-02-2024
1 min read
house-wife-dies-while-travelling-husband-bike-prm

കല്‍പ്പറ്റ: ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തളര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാംമൈല്‍ തോട്ടത്തില്‍ ജോസഫ് (ബിജു) എന്നയാളുടെ ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.

അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണത്. ഭർത്താവ് ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്. മക്കള്‍: ആല്‍ബിന്‍, ബെസ്റ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories