Share this Article
കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 09-02-2024
1 min read
snake-bite-two-years-old-boy-died-in-malappuram

മലപ്പുറം: കളിക്കുന്നതിനിടെ രണ്ടു വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്.

കുട്ടിയുടെ കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് കാലിൽ പാമ്പ് കടിച്ച പാട് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോള‌ജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories