Share this Article
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി, അയല്‍വാസി പിടിയില്‍
വെബ് ടീം
posted on 09-02-2024
1 min read
tried-to-kill-a-neighbor-woman-by-pouring-petrol-on-her-police-arrived-and-arrested-the-suspect

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ സ്ത്രീയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം.

ഷീലയുടെ വീട്ടില്‍ ശശി അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ ശശി വീടിനകത്ത് കയറി വാതില്‍ അടച്ചിരുന്നു. പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് എത്തിയാണ് ഷീലയെയും ശശിയെയും പുറത്തെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത് വരികയാണ്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ പല വിധമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതേതുടര്‍ന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നുമാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories