കൊച്ചി: വൈറ്റില മേൽപ്പാലത്തിലെ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടം. പാലാരിവട്ടം ഭാഗത്തുനിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറെ പരുക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.