Share this Article
image
കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു
വെബ് ടീം
posted on 23-02-2024
1 min read
young-man-died-when-a-tree-fell-on-him-while-CUTTING-a-tree-in-kotiyur

കേളകം:കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു.അമ്പായത്തോട് സ്വദേശിതെങ്ങും പള്ളിൽ ബിജു (മാത്തൻ / 46) ആണ് മരിച്ചത്. വെള്ളിയാഴ്‌ച 12.30 ഓടെയാണ് സംഭവം.

ബിജുവിൻ്റ സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories