കോഴിക്കോട് ഗോതമ്പുറോഡ് നിവാസികള്‍ക്ക് തുണയായി കേരളവിഷന്‍ന്യൂസ്. ജനങ്ങളെ ആശങ്കയിലാഴ്ത്തിയ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ക്വാറി ഉടമകളും സമരസമിതിയും പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.പഞ്ചായത്തിലെ ഗോതമ്പ് റോഡ് തോണിച്ചാല്‍ പ്രദേശത്ത് കരിങ്കല്‍ ക്വാറികള്‍ക്കായി കുന്നിടിക്കുന്ന വാര്‍ത്ത കേരളവിഷന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ക്വാറി ഉടമകളും സമരസമിതിയും പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് നാട്ടുകാര്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടായത്.
ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണിടിച്ചുള്ള വഴി നിര്‍മാണവും നിര്‍ത്തിവെച്ചു. വിഷയം പഠിക്കാന്‍ വിദഗദ്ധ സമിതി രൂപീകരിക്കാനും തീരുമാനമായി.
ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു .
ഇതോടെ നൂറോളം കുടുംബങ്ങളുടെ ആശങ്കയ്ക്കാണ് പരിഹാരമായത്.