കോഴിക്കോട്: മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നേരത്തേയുള്ള അജണ്ടയുടെ ഭാഗമാണ് . ഭരണഘടന രാജ്യത്തിന് ചേരുന്നതല്ലെന്ന് അന്ന് പറഞ്ഞ കൂട്ടർ ആർഎസ്എസ് ആയിരുന്നുവെന്നും മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് അവർ വാദിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന നടപടികളാണ് ഒന്നിനു പിറകെ ഒന്നായി സംഘ പരിവാർ നടപ്പിലാക്കിയത്.അതിൻ്റെ തുടർച്ചയാണ് പൗരത്വ ഭേദഗതി നിയമം.മോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരാണ് കൊണ്ടു വന്നതെങ്കിലും ആർഎസ്എസ് അജണ്ടയാണിത്.2014 ഡിസംബർ 31 നോ അതിന് മുൻപോ രാജ്യത്ത കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുമെന്ന് പറഞ്ഞെങ്കിലും 6 ന്യൂന പക്ഷ വിഭാഗങ്ങൾക്ക് മാത്രമാണത്. 2019 ലാണ് പൗരത്യ നിയമഭേദഗതി പാസാക്കുന്നത്. മുസ്ലീങ്ങൾ അടക്കമുള്ള മറ്റ് വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ പോലും നൽകാനാവില്ല.ഇവരെ ഈ നിയമത്തിന് പുറത്ത് നിർത്തിയിരിക്കയാണ്.റോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്തണം എന്ന നിലപാടിലാണ് കേന്ദ്രംകുടിയേറിയവരുടെ പൗരത്വത്തെ ഇല്ലാതാക്കലാണ് ലക്ഷ്യം.മതനിരപേക്ഷതക്ക ചേരാത്തത്
നഗ്നമായ ഭരണഘടന ലംഘനമാണിത്. ഒരു രാജ്യത്തും അഭയാർത്ഥി കുടിയേറ്റത്തെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് കാണാറില്ല ,എന്നാൽ ഈ തെറ്റ് അമേരിക്കക്ക് പോലും തള്ളിപ്പറയേണ്ടി വന്നു. അമേരിക്കയുടെ ഇഷ്ടതോഴനായ മോദി അമേരിക്കയുടെ എല്ലാ നിലപാടിനേയും അംഗീകരിക്കുകയാണ്എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പരിഷ്കൃത രാജ്യത്തിന് ചേരാത്ത സമീപനം സ്വീകരിക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറി.ലോക രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യ ഒറ്റപ്പെട്ടു. മതം അടിസ്ഥാന മാക്കി ഒരു ഭരണഘടന മാറ്റവും ഉണ്ടായിരുന്നില്ല. വാജ്പേയ് ആദ്യമായി അനധികൃത കുടിയേറ്റമെന്ന വാക്ക് നിയമ ഭേദഗതിയിൽ കൊണ്ട് വന്നു.ദേശീയ പൗരത്വ രജിസ്ടർ നിർമ്മിക്കു മെന്ന നിർദ്ദേശവും മുന്നോട്ട് വച്ചു.2019 ലാണ് മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന അവസ്ഥ ഉണ്ടാക്കി.ഭരണഘടന വിരുദ്ധവും മൗലിക അവകാശം ഹനിക്കുന്നതുമാണ്. ഇതിന് സർക്കാരിന് അധികാരമില്ല.അതിന് സർക്കാരിനാകില്ല.സുപ്രീംകോടതി നേരത്തെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭരണ ഘടന പൗരർക്ക് മാത്രമല്ല എല്ലാ വ്യക്തി കൾക്കും തുലതയും പരിരക്ഷയും ഭരണഘടന ഉറപ്പ് നൽകിയിട്ടുണ്ട്.അതുകൊണ്ട് ഇത് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വെറുപ്പിൻ്റെ പ്രത്യയശാസ്ത്രമാണ് സംഘപരിവാറിൻ്റേത്. മതവിവേചനം നടത്തുക എന്ന അജണ്ട നടപ്പിലാക്കുകയാണവർ.ദേശീയ പൗരത്വ രജിസ്ടർ ആദ്യ ചുവട് വെപ്പ്.2011 ൽ അമിത് ഷാ പറഞ്ഞത് ആദ്യം പൗരത്വ രജിസ്ടർ നടപ്പിലാക്കുമെന്നും രാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞ് കയറ്റക്കാരെയും നാട് കടത്തുമെന്നുമാണ്. അതാണ് ആർഎസ്എസ് അജണ്ട.ഒരു നുഴഞ്ഞ് കയറ്റക്കാരനെയും വിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിൽ നിന്നും ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെയാണ് ഒറ്റക്കെട്ടായി നേരിടേണ്ടത്. ഇത് ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന ഒന്നാണ് .അതിനോട് യോജിക്കാനാവില്ല. ഇതൊന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള നിയമ സഭയാണ് ആദ്യമായി ഇതൊന്നും നടപ്പിലാക്കില്ലെന്ന് തീരുമാനിച്ചത്.സുപ്രീംകോടതിയെ സമീപിച്ചതും കേരളമാണ്. ആശങ്കയിലും ഭയത്തിലുമാണ് രാജ്യത്തെ അനേകം കോടി ജനത. നിങ്ങളൊറ്റക്കല്ല ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് നമ്മൾ നൽകേണ്ടത്.ഈ കാര്യത്തിൽ പിന്നീട് ചില വ്യത്യസ്തതകൾ വന്നു.ഇതിനൊക്കെ എതിരായി നിലപാടെടുക്കാൻ തീരുമാനിച്ചവർ പിന്നീട് മാറി.കോൺഗ്രസ് പാർട്ടി ആത്മാർഥമായ നിലപാട് സ്വീകരിച്ചില്ല.
നിയമസഭ പ്രമേയത്തെ കോൺഗ്രസിന്റെ പ്രധാന നേതാവ് പരിഹസിച്ചു.പ്രമേയം പാസാക്കിയത് കൊണ്ട് കേന്ദ്രനിയമം ഇല്ലാതാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ഉപ്പ് കുറുക്കി സാമാജ്യത്വത്തെ അവസാനിപ്പി ക്കുന്നതിലേക്ക് നയിച്ച കോഴിക്കോട് ആണിത്.അന്നത്തെ കെപിസിസി പ്രസിഡന്റെ നിലപാട് തിരുത്തിയില്ല. ഒന്നിച്ച് നിന്നവർ പിന്മാറിയതിനെ അഖിലേന്ത്യ നേതൃത്വത്തിൻ്റെയടക്കം പിന്തുണ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.ഡിസംബർ 2 ന് രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോൾ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നിലായിരുന്നു കോൺഗ്രസ് നേതാക്കൾ.ലോക്സഭയിൽ എ എം ആരിഫിൻ്റെ ശബ്ദം മാത്രമാണ് അന്ന് പൗരത്വ ഭേദഗതിക്കെതിരെ ഉയർന്നത്.മറ്റുള്ളവർ മൂലയിൽ പോയി ഒളിക്കുകയായിരുന്നു. രാജ്യസഭയിൽ എളമരം ബിനോയ് വിശ്വം, കെ.കെ രാഗേഷ് എന്നിവർ എതിർത്തപ്പോൾ കോൺഗ്രസിൻ്റെ ശബ്ദം ഉയർന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.