Share this Article
കൊച്ചിയിൽ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
വെബ് ടീം
posted on 23-03-2024
1 min read
living-worm-in-food-kochi-hotel-food-and-safety-department-inspection.

കൊച്ചി: പത്തടിപ്പാലം ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചതെന്നാണ് റിപ്പോർട്ട് . തുടർ ഭക്ഷ്യവകുപ്പ് സ്ഥലത്തെത്തിയ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ ഭക്ഷണ സാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതെന്നും കണ്ടെത്തി.

മണ്ണാർക്കാട് നിന്നെത്തിയ മൂന്ന് യുവാക്കൾ വാങ്ങിയ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടെത്തിയതെന്നാണ് പരാതി . മുട്ടക്കറിയുടെ സാമ്പിൾ  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, ഹോട്ടൽ ഉടമകളിൽ നിന്നും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories