Share this Article
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി രാജി വെച്ചു
വെബ് ടീം
posted on 25-03-2024
1 min read
veterinary-university-new-vc-dr-pc-saseendranathan-resigned

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു. റാഗിങ് കേസിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് വിവാദമായതോടെയാണ് വി സി രാജിവെച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറി.

വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്.

വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍.കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സൃഷ്ടിച്ച വിവാദത്തെ തുടര്‍ന്ന് അന്നത്തെ വിസി എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്‍ഡ് ചെയ്യുകയും പകരം ചുമതല ശശീന്ദ്രനെ ഏല്‍പ്പിക്കുകയുമായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories