കൊച്ചി: ഇ.വി.എം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കേസിൽ ഒരാൾ പിടിയിൽ. വെണ്ണല സ്വദേശി കുര്യനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം കുര്യനെ ജാമ്യത്തിൽ വിട്ടയച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇ.വി.എം വി.വി പാറ്റ് മെഷിൻ ഹാക്ക് ചെയ്യാനാകുമെന്ന് കുര്യൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതേ സമയം പാലാരിവട്ടം സ്വദേശിക്കെതിരെയും സമാന രീതിയിൽ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇ.വി.എം ഹാക്ക് ചെയ്യാനാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഐ.ടി വിദഗ്ദ്ധന്റെ വീഡിയോ ഒരു തമിഴ് യൂട്യൂബ് ചാനാൽ വാർത്തയാക്കിയിരുന്നു. ഇതിൽ നിന്നുള്ള ദൃശ്യം ഇവർ പ്രചരിപ്പിച്ചെന്നാണ് കേസ്.