Share this Article
17കാരൻ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചനിലയിൽ
വെബ് ടീം
posted on 16-04-2024
1 min read
17-year-old-boy-was-found-dead-at-kozhikode

കോഴിക്കോട്: പതിനേഴുകാരനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിന്റെ മകൻ ഷാഹിദ് (17) ആണ് മരിച്ചത്. 

വീട്ടിൽനിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലാണ് ഷാഹിദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർഥിയാണ്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories