Share this Article
Union Budget
ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം ഭാര്യയ്ക്ക് മറ്റൊരു പുരുഷനോട് അടുപ്പമുണ്ടെന്ന് സംശയം
വെബ് ടീം
18 hours 11 Minutes Ago
1 min read
labour

നോയിഡ:  ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. രണ്ടുപേരും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ ഭർത്താവ് നൂറുല്ല ഹൈദർ ഭാര്യ അസ്മാ ഖാനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.ഭാര്യയ്ക്ക് മറ്റൊരു പുരുഷനോട് അടുപ്പമുണ്ടെന്ന സംശയത്താൽ ആണ് കൊലപാതകം എന്നാണ് പൊലീസ് നിഗമനം. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന ഭാര്യ അസ്മാ ഖാൻ നോയിഡയിലെ സെക്ടർ 62 ലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ബിഹാർ സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ പ്രതി നിലവിൽ തൊഴിൽരഹിതനാണ്. ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നു എന്നും, പക്ഷേ ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.ദമ്പതികളുടെ മകനാണ് അമ്മ കൊല്ലപ്പെട്ട വിവരം പൊലീസിൽ അറിയിക്കുന്നത്.വിവരം ലഭിച്ചയുടൻ പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തുകയും, പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ റംബാദൻ സിംഗ് പറഞ്ഞു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഹൈദർ സംശയിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories