Share this Article
പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം'; ബോണ്ടിൽ ഒപ്പു വയ്ക്കില്ല; ജയിലില്‍ തന്നെ തുടരുമെന്ന് ബോബി ചെമ്മണൂര്‍
വെബ് ടീം
13 hours 48 Minutes Ago
1 min read
bobby chemmanur

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന് ബോബി ചെമ്മണൂര്‍. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജയിലില്‍ തന്നെ തുടരുമെന്നാണ് ബോബി അഭിഭാഷകരെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്നും ബോണ്ടിൽ ഒപ്പു വയ്ക്കില്ലെന്നും  ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

തനിക്ക് ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ വയ്ക്കാനും പറ്റാത്ത തടവുകാര്‍ നിരവധി പേര്‍ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. അതേസമയം, ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ തുടരും. ബോബിയുടെ നിസഹകരണം ജയില്‍ അധികൃതര്‍ നാളെ കോടതിയെ അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories