Share this Article
Union Budget
ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നതു തന്നെയെന്ന് നിഗമനം
വെബ് ടീം
posted on 30-01-2025
1 min read
devendhu

തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവത്തില്‍ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടി കിണറ്റില്‍ വീണു മുങ്ങി മരിച്ചതാണെന്നാണ് റിപ്പോർട്ട്. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇതോടെ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്കാണു പൊലീസ് എത്തുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍  അറസ്റ്റിലായിട്ടുണ്ട്.

ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. ഹരികുമാർ ഇടയ്ക്ക് ചില കാര്യങ്ങൾ മാറ്റിപ്പറയുന്നതായി ഡിവൈഎസ്പി പറഞ്ഞു.കുട്ടിയെ ഇയാള്‍ കിണറ്റില്‍ എറിഞ്ഞു കൊന്നെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നു ദേഹപരിശോധനയില്‍ വ്യക്തമായി. വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories