കല്‍പറ്റ: വർധിച്ചുവരുന്ന മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കലക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ നിരന്തരം വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. വയനാട് കലക്ടറുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. നേരത്തെ തന്നെ ഈ പണം അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടായിരുന്നു.ജനുവരി 24ന് ആദിവാസി സ്ത്രീയായ രാധയെ നരഭോജി കടുവ കൊലപ്പെടുത്തിയിരുന്നു. 26ന് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് വന്യജീവി ആക്രമണം നേരിടാന്‍ പണം അനുവദിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്.