Share this Article
Union Budget
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 200കോടിയുടെ നിക്ഷേപപദ്ധതിയുമായി കേരളവിഷൻ; വ്യവസായ മന്ത്രി പി രാജീവിന് കൈമാറി
വെബ് ടീം
18 hours 26 Minutes Ago
1 min read
INVEST KERLA SUMMIT

കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 200കോടിയുടെ നിക്ഷേപപദ്ധതി  വ്യവസായ മന്ത്രി പി രാജീവിന് കൈമാറി കേരളവിഷൻ.കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംഘടനപാടവവും  സംസ്ഥാനം മുഴുവൻ നീണ്ടു കിടക്കുന്ന കണക്ടിവിറ്റിയും ഓപ്പറേറ്റർമാരുടെ എണ്ണത്തിലും കഴിവിലും ഉള്ള മേൽകൈയും സംസ്ഥാന വികസനത്തിന് മുതൽ കൂട്ടാകുന്ന രീതിയിലുള്ള പദ്ധതികളാണ് ഇന്ന് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ കൈമാറിയത്.

റിസോർട്ടുകൾ ഉൾപ്പെടെ  ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം വികസനത്തിനുള്ള 100കോടിയുടെ നിക്ഷേപ പദ്ധതി, ദേശീയ പാത വരുന്ന കന്യാകുമാരി മുതൽ കാസർഗോഡ് വരെ 100കോടിയുടെ UG ഫൈബർ നിക്ഷേപപദ്ധതി ഉൾപ്പെടെയാണ് KCCL (കേരളവിഷൻ)മാനേജിങ് ഡയറക്ടർ സുരേഷ്‌കുമാർ  പി പി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പദ്മകുമാർ എന്നിവർ ചേർന്ന് വ്യവസായ വകുപ്പ് പ്രൈവറ്റ് സെക്രട്ടറി  മുഹമ്മദ് ഹനീഷിന്റെ സാന്നിധ്യത്തിൽ  മന്ത്രി പി രാജീവിന് കൈമാറിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories