കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ 45കാരിക്കെതിരെ കേസെടുത്ത് മെട്രോ പൊലീസ്. കൊച്ചി മെട്രോയുടെ തൈക്കൂടം മെട്രോ സ്റ്റേഷനിലാണ് മാലിന്യം തള്ളിയത്. നസിയ എന്ന സ്ത്രീക്കെതിരെയാണ് കേസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യാത്രക്കാരി എന്ന വ്യാജേന ട്രോളി ബാഗിൽ മാലിന്യം എത്തിച്ചതിന് ശേഷം ഇവർ ഇവിടെ ശുചിമുറിയിൽ ഉപേക്ഷിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.മാലിന്യം നിക്ഷേപിച്ച് സാംക്രമിക രോഗങ്ങൾ പരക്കാൻ ഇടയാക്കി എന്ന നിലയിൽ ആണ് കേസ് എന്നാണ് റിപ്പോർട്ട്.