തിരുവനന്തപുരം: മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പിടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ വച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു.
ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡോ. അതുൽ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡോ. അതുലിന്റെ അമ്മയുടെ പേരിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഷാനു (26) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്.